കഥ

Short Story

മല്‍ഹറിലെ കൊച്ചുസുന്ദരി

അൻസിഫ് അബു

പക്ഷേ പൊട്ടിച്ചിരിക്ക് പകരം 'അയ്യോ' എന്നൊരു നിലവിളിയാണ് പിന്നില്‍ നിന്നുമുണ്ടായത്. അനുകമ്പയുടെ ആ ശബ്ദം ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. കൊച്ചുസുന്ദരിയായിരുന്നു അത്. കൊച്ചുസുന്ദരിയോട് അനുരാഗമുണ്ടാവാന്‍ ആ സംഭവം വലിയൊരു കാരണമായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീഴ്ചകളില്‍ നേരിടേണ്ടി വന്നിട്ടുള്ള പരിഹാസങ്ങള്‍ എന്നെ അത്രയധികം അസ്വസ്ഥനാക്കിയിരുന്നു. ആദ്യമായിട്ടാണ് മറ്റുള്ളവര്‍ വീഴുമ്പോള്‍ ചിരിക്കാത്ത ഒരാളെ ഞാന്‍ അടുത്തുകാണുന്നത്. അന്ന് വൈകുന്നേരം ഞാനെന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു: 'കൊച്ചുസുന്ദരീ, നിനക്ക് നന്ദി! മറ്റുള്ളവര്‍ വീഴുമ്പോള്‍ ചിരിക്കാത്ത മനുഷ്യരാണ് ഈ ലോകത്തെ കൂടുതല്‍ സുന്ദരമാക്കുന്നത്!'

KLF

Visual Stories