അഹല്യാ മിസ്സിംഗ് കേസ്

Short Story

അഹല്യാ മിസ്സിംഗ് കേസ്


തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ ധനപാലന്‍ സഹതാപത്തോടെ നോക്കി. ഐ. ടി കമ്പനിയില്‍ സീനിയര്‍ മാനേജരാണ്. പേര് സുദീപ്. സുദീപിന്റെ ഭാര്യയെ കാണാതായിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു.

സുദീപിന്റെയും അഹല്യയുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. എഞ്ചിനീയറിംഗ് പഠിക്കുന്ന കാലത്തെ പ്രണയം വിവാഹത്തിലെത്തിയതാണ്. വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം അഹല്യ ജോലിക്ക് പോയി. ഒരു പെണ്‍കുഞ്ഞുണ്ടായശേഷം അവള്‍ ജോലി ഉപേക്ഷിച്ചു.

ധനപാലന്‍ സുദീപിന്റെ ഫോണിലെ ചിത്രങ്ങള്‍ സ്ക്രോള്‍ ചെയ്തു. വാഗമണ്ണിലും ജമ്മു കാശ്മീരിലും അജന്ത എല്ലോറ ഗുഹകള്‍ക്കിടയിലും വച്ചെടുത്ത ചിത്രങ്ങള്‍. കുഞ്ഞിനെ ഒക്കത്ത് വച്ച് സുദീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന അഹല്യ. ഒരു ഫോട്ടോയില്‍ പോലും അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ല. പക്ഷേ സോഷ്യല്‍മീഡിയയിലെ ചിത്രങ്ങള്‍ കണ്ടതുകൊണ്ട് മാത്രം ഒരു ബന്ധം വിലയിരുത്താന്‍ കഴിയില്ല. തീ പോലെയാണ് ചിലരുടെ മനസ്സ്. ഒരു നിമിഷം മതി.  ഇറങ്ങി പോകാനും ആത്മഹത്യ ചെയ്യാനും.


Related Articles