കസേരകൾ പണിയാൻ
രാജാവിന്റെ ആജ്ഞ.
രാജാവിനിരിക്കാൻ
കാടുകയറി
ഒത്ത ചന്ദനത്തിൽ
സിംഹാസനമുണ്ടാക്കണം.
അതിന്മേൽ പഞ്ഞി നിറച്ച്
വെറി തുപ്പിയുള്ള ഇരുപ്പ്
അതിസുഖകരമാകും.
അധികാരത്തിന്റെ പങ്കുപറ്റാനും
ഇരുപ്പ് ഇളകാതുറപ്പിക്കാനും
മന്ത്രിമാർക്കും
കാതലുള്ള മരത്തിൽത്തന്നെ
കസേര.
നീതി പുറത്തുപോകാതെ കാക്കാനും
നീതിയിൽത്തന്നെ സുഖം കണ്ടെത്താനും
ന്യായാധിപന്മാർക്ക്
തൂവൽ കൊണ്ടെന്നപോൽ
പുളകം കൊള്ളിക്കുന്ന
കസേര .
