മാപ്പിംഗ്

Poem

മാപ്പിംഗ്


ഒച്ചുകൾ ഭാരം ചുമക്കുന്നതുപോലെ
നിന്നെ ഞാൻ ചുമക്കുന്നു.

വഴികളിൽ, വളവുകളിൽ 
തിടുക്കപ്പെടാത്ത എത്രയോ യാത്രകളിൽ
ദൂരങ്ങളിൽ, കാതങ്ങളിൽ എല്ലാം 
ഏച്ചുകെട്ടില്ലാതെ 
വേച്ചുവേച്ചു മുന്നോട്ട് പോകുന്നു!

അടുത്ത വളവ് തിരിഞ്ഞാൽ 
അവിടം അനാഥമാണെന്നും 
ഒന്നുകൂടി കറങ്ങിയാൽ 
ഭൂമിയുടെ അവസാനകരയെന്നും പേരുകൾ.

എല്ലാ മുഖങ്ങളും
പറിച്ചെറിഞ്ഞ് 
ഒറ്റയ്ക്ക് കുന്നുകയറുന്നവർ മാത്രം 
തിങ്ങിപ്പാർക്കുന്ന
ഭൂഗോളത്തിന്റെ അടിപ്പാത.


Related Articles