1983 മാര്ച്ച് 14 -
അന്നത്തെ ബോംബെയില്, ഓ, ഇന്നത്തെ മുംബൈയില്, പടിഞാറെ ദാദറില്, റയില്വേ സ്റ്റേഷനടുത്ത്, തെരുവില്, ഞങ്ങള് പതിനൊന്നു പേര്, പതിനൊന്നു ചെറുപ്രായക്കാര്, കാള് മാര്ക്സിന്റെ നൂറാം ചരമവാര്ഷികദിനം അനുസ്മരിക്കാനെത്തിയതായിരുന്നു,
പകല്,
നീലാകാശം,
പക്ഷികളെത്തുന്നതിനും മുമ്പുള്ള
കാറ്റ്,
മരിച്ചു പോയ മാര്ക്സ് കൂടി കൂടെയുണ്ടായിരുന്നെങ്കില് നന്നായേനെ, ഞാൻ വിചാരിച്ചു. ബാക്കി പത്തുപേരെയും നോക്കി.
"നക്സല്ബാരി നീണാള് വാഴട്ടെ" എന്നും "വിപ്ലവം വിജയിക്കട്ടെ" എന്നും"നൂറു പൂക്കള് വിരിയട്ടെ" എന്നും "സര്വ്വരാജ്യ-ത്തൊഴിലാളികളെ സംഘടിക്കുവിന്" "നിങ്ങള്ക്ക് നഷ്ടപ്പെടാന് ഒന്നുമില്ല, ചങ്ങലകളല്ലാതെ" എന്നും ചുവപ്പിലും കറുപ്പിലും എഴുതിയ പ്ലക്കാര്ഡുകള് പിടിച്ച ഞങ്ങള്, പതിനൊന്നു പേരില്, ഒരാള്, വിനിത, ഒരിക്കല് ഞാന് നിന്നെ പ്രേമിക്കാന് തുടങ്ങുമെന്ന് എനിക്ക് വാക്ക് തന്നവള്, ചെരുപ്പുണ്ടാക്കാന് നിനക്ക് അറിയില്ലല്ലോ, ഞാന് പഠിപ്പിക്കാമെന്നേറ്റവള്
