തീരെ ചെറിയ വാചകങ്ങളാല്
എങ്ങനെയോ അത്രയും നേരം
നീട്ടിക്കൊണ്ടുവന്ന
സംഭാഷണം നിശ്ചലമായി.
ഒരു വാക്കും മിണ്ടാതെ
കണ്ണുകളിലേക്ക് നോക്കാതെ
മേശക്കിരുപുറം നമ്മളിരുന്നു.
മൗനം ഒരു ഭാഷയാണെങ്കില്
നമ്മള് അതിലെ മഹാകവികള്.
അല്ലെങ്കില് വേണ്ട,
ആ ഭാഷയിലെ ഏറ്റവും പ്രഗത്ഭരായ
പ്രൂഫ് റീഡര്മാരാവാന് നമുക്ക്
യോഗ്യതയും പരിചയവുമുണ്ട്.
തെറ്റുകള് വിഭാവനം ചെയ്യുന്ന
ഏര്പ്പാടിനെക്കാള്
തെറ്റുകള് തിരുത്തുന്ന ഉദ്യോഗത്തിന്
അന്തസ്സുമുണ്ട്.
