AIയ്ക്ക് കാര്യങ്ങൾ ശരിയോ തെറ്റോ എന്നറിയില്ല, മനുഷ്യൻ നേടിയ അറിവ് പകരം വെയ്ക്കാനാവത്തത്: ജിമ്മി വെയിൽസ്

KLF

AIയ്ക്ക് കാര്യങ്ങൾ ശരിയോ തെറ്റോ എന്നറിയില്ല, മനുഷ്യൻ നേടിയ അറിവ് പകരം വെയ്ക്കാനാവത്തത്: ജിമ്മി വെയിൽസ്


വിശ്വാസ്യത ആധാരമാക്കിയുള്ള വിജ്ഞാനസംവിധാനങ്ങളുടെ അടിയന്തിര ആവശ്യകത വ്യക്തമാക്കി വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'The Seven Rules of Trust' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ പുസ്തകമായ The Seven Rules of Trust നെക്കുറിച്ച് സംസാരിക്കവെ സഹകരണം, നിഷ്പക്ഷത, വിശ്വാസം എന്നിവയിൽ വിക്കിപീഡിയ എങ്ങനെ നിർമിക്കപ്പെട്ടുവെന്നും അത് ഇന്ന് ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കവേ എഐയിൽ നിന്നുള്ള വിവരങ്ങളെ അമിതമായി ആശ്രയിക്കുന്നതിന് എതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർമിതബുദ്ധി വിക്കിപീഡിയയെ ആണ് കൂടുതലായി ആശ്രയിക്കുന്നെതെങ്കിലും വസ്തുതാപരമായ പിശകുകൾ ഒരു ഗുരുതര പ്രശ്നമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശരിയോ തെറ്റോ എന്നത് എഐയ്ക്ക് പ്രശ്നമല്ലെന്നും മനുഷ്യൻ നേടിയെടുത്ത അറിവ് പകരം വെയ്ക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പക്ഷപാതം സംബന്ധിച്ച ആരോപണങ്ങളെ വോക്ക്പീഡിയ എന്ന് ലേബൽ ചെയ്യപ്പെടുന്നത് അദ്ദേഹം തള്ളിക്കളഞ്ഞു. വിക്കിപീഡിയയുടെ ശക്തി അതിൻ്റെ ആഗോള എഡിറ്റർ സമൂഹമാണെന്നും അതിൽ ഇന്ത്യയിൽ നിന്നുള്ള ശക്തമായ പങ്കാളിത്തവും മലയാളം പോലുള്ള പ്രാദേശിക വിക്കിപീഡിയകളും ഉൾപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി ഇത് നിലനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.


Related Articles