നിന്നുപോയ നടപ്പുകളൊക്കെയും

Readers Ink

നിന്നുപോയ നടപ്പുകളൊക്കെയും


നൂറ്‌ കണക്കിനാളുകൾ
ഒരു തീവണ്ടിബോഗിയിൽ
തിങ്ങിയിരിക്കുമ്പോൾ
എന്റെയടുത്തുതന്നെ
വന്നിരിക്കാൻ
ഒരുവൾ
തുനിയുന്നതിനെ
ഞാൻ
വിധിയെന്ന് വിളിക്കും.

തന്റേതല്ലാത്ത
ഒരു കുഞ്ഞിനെ
കൈയിലേന്തി
നിൽക്കുന്ന
ആ പെൺകുട്ടിയുടെ
ചുരുളൻ മുടിയോട്
ഇരിക്കാമായിരുന്നല്ലോ
എന്ന്.

ഉഷ്ണത്തിന്റെ
വേലിയേറ്റത്തിനിടെ
തോൾസഞ്ചിയിൽനിന്നും
ഒച്ചയുണ്ടാക്കാതെ
പുറത്തെടുത്ത
കായവറുത്തതിന്റെ
മഞ്ഞനിറം
ആ പെൺകുട്ടിയുടെ
കുപ്പായത്തിൽ പടരുന്നല്ലോ
എന്ന്.

ആൾക്കൂട്ടത്തിനിടയിൽപ്പെട്ട്
ഒന്നുമ്മവെക്കാൻ
പോലുമാവാതെ
സ്‌ഥലരാശികളെ
പഴിക്കുന്ന
ചുണ്ടുകളിൽ
ഒന്നുമാത്രം
എന്റേത്
എന്ന്.


Related Articles