വി. മുസഫർ അഹമ്മദ്

എഴുത്തുകാരനും യാത്രികനും പത്രപ്രവർത്തകനും വിവർത്തകനും. അറേബ്യൻ മരുഭൂമിയാത്രാനുഭവങ്ങൾ മരുഭൂമിയുടെ ആത്മകഥ (2010-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി), മരുമരങ്ങൾ എന്നീ പുസ്തകങ്ങളിൽ രേഖപ്പെടുത്തി. പുറംവാസ ജീവിതാനുഭവങ്ങൾ കുടി​യേറ്റക്കാരന്റെ വീട് എന്ന പുസ്തകത്തിലും ആധുനിക അറബ്‌​ സാഹിത്യ​ത്തിലെ അതികായൻമാരുമായുള്ള അഭിമുഖങ്ങൾ അറബ് സംസ്‌കൃതി: വാക്കുകൾ വേദനകൾ എന്ന പുസ്തകത്തിലും ശേഖരിച്ചു. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് 2013-2015 വർഷത്തിൽ മലയാള സാഹിത്യത്തെ നിർണ്ണയിച്ച പ്രവാസഘടകങ്ങൾ എന്ന വിഷയ​ത്തിലുള്ള ഗവേഷണത്തിനു ലഭിച്ചു.