ടൈറ്റാനിക് എന്ന കൊതുമ്പുവള്ളം

Travelogue

ടൈറ്റാനിക് എന്ന കൊതുമ്പുവള്ളം


1991 ജൂണിൽ വല്ല്യാമ്മ (മുത്തശ്ശി) മരിക്കുമ്പോൾ ഞാൻ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ താമസ മുറി വിട്ട്് അജന്ത-എല്ലോറ യാത്രക്ക്് പുറപ്പെടുകയായിരുന്നു. ഏതാണ്ട്് ഒരു മാസം കഴിഞ്ഞ്് നാട്ടിലെത്തുമ്പോൾ മാത്രമാണ് വല്ല്യാമ്മ ഇനി ഞങ്ങൾക്കൊപ്പമില്ല എന്നു മനസ്സിലാക്കുന്നത്്. ഞാനുണ്ടായേക്കുമെന്ന്് കരുതിയ ഒരു വിലാസത്തിലേക്ക്് ഉപ്പ (അച്ഛൻ) ടെലഗ്രാം അടിച്ചിരുന്നെങ്കിലും അപ്പോഴേക്കും ഞാനവിടം വിട്ടതിനാൽ അതെനിക്ക്് കിട്ടിയിരുന്നുമില്ല. 2019 ജൂലൈയിൽ ആറ്റൂർ രവിവർമ മരിച്ച വിവരമറിയുമ്പോൾ ഞാൻ പാരീസിൽ ല്യൂവ്ര്് മ്യൂസിയത്തിന്റെ അകത്തേക്കു പ്രവേശിക്കാനുള്ള വരിയിൽ സ്ഥാനം പിടിച്ചു നിൽക്കുകയായിരുന്നു. ആറ്റൂർ മാഷ്് മരിച്ച്് അൽപ്പ സമയത്തിനുള്ളിൽ വാട്ട്്്‌സാപ്പ്് സന്ദേശം കിട്ടി. വിവരം തൽക്ഷണം അറിഞ്ഞെങ്കിലും അവസാനമായി അദ്ദേഹത്തെ ഒന്നു കാണാൻ സാധിച്ചില്ല. കാലം മാറി. ടെക്്്്‌നോളജി എല്ലാ വിവരങ്ങളും ഉടനുടനെ വിരൽത്തുമ്പിലെത്തിക്കുന്നു. പക്ഷേ സഞ്ചാരിയുടെ വിധിയിൽ മാറ്റമുണ്ടോ? ഏറ്റവും പ്രിയപ്പെട്ടവരുടെ മരണമാണ് ഒരു യാത്രികനെ എപ്പോഴും പിന്നോട്ടു വിളിക്കുന്നത്്. ചിലപ്പോൾ സഞ്ചാരി തന്നെത്തന്നെ മരണത്തിന് വിട്ടു കൊടുക്കുകയും ചെയ്യുന്നു.

പ്രിയസുഹൃത്ത്് ഹിമാലയത്തിലേക്കു പോയപ്പോൾ വേണ്ടവിധത്തിലുള്ള കമ്പിളിക്കുപ്പായങ്ങൾ ധരിച്ചില്ല. അതൊന്നും പ്രശ്്്‌നമില്ല, നേരിടാമെന്ന തോന്നൽ മൂലം മഞ്ഞിൽ അവശ്യം വേണ്ട ഷൂസ്്്/ബൂട്ടുകൾ പോലുമെടുത്തില്ല. സഞ്ചാരം ഒരാളിലുണ്ടാക്കുന്ന അതിരുകവിഞ്ഞ ആത്മവിശ്വാസമായിരുന്നു അതെല്ലാം. കൂട്ടത്തോടെ ആപ്പിളുകൾ ഒഴുകി വരുന്ന ഒരു നദിയുടെ കൈവരി മുറിച്ചു കടക്കുകയാണെന്ന്് ഫോണിൽ പറഞ്ഞതായിരുന്നു ഞങ്ങൾ തമ്മിലുള്ള അവസാനത്തെ സംസാരം. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവന്റെ മരണവാർത്തയാണെത്തിയത്്. കടുത്ത തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളിവസ്ത്രങ്ങളുടെ കുറവ്് അവന്റെ ഹൃദയത്തെ നിശ്ചലമാക്കി. 36 വയസ്സേ ഉണ്ടായിരുന്നുള്ളൂ. യാത്രയും സംഗീതവും ആയിരുന്നു അവന്റെ പാതകൾ. അത്തരമൊരു ജീവിതത്തിനുള്ള സ്വാതന്ത്ര്യത്തിനായി അവിവാഹിതനായി കഴിഞ്ഞു. യഥാർഥ സഞ്ചാരികൾ പലതും നേടാനായി ചിലപ്പോൾ തങ്ങളെത്തന്നെ നഷ്ടപ്പെടുത്തുന്നു. അവർക്ക്് ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെ അവസാനമായി കാണാനുള്ള അവകാശം പോലും സ്വയം റദ്ദു ചെയ്യുന്നു. വിനോദ സഞ്ചാരികൾക്കല്ല, അല്ലാതെയുള്ള യാത്രികർക്ക്് ഇങ്ങനെയുള്ള നഷ്ടങ്ങളെക്കുറിച്ചുകൂടി പറയാനുണ്ടാകും.


Related Articles