രവിചന്ദ്രൻ സി

സ്വതന്ത്രചിന്തകൻ, പ്രഭാഷകൻ. കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം വില്ലേജിൽ 1970-ൽ ജനനം. കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലിഷ്, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, കൊമേഴ്‌സ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എന്നീ വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം നേടിയിട്ടുണ്ട്. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഫീസിൽ 11 വർഷത്തെ സേവനം. ശാസ്ത്രചിന്ത പ്രചരിപ്പിക്കുന്ന മികച്ച എഴുത്തുകാരനുള്ള ജോസഫ് മുണ്ടശ്ശേരി അവാർഡും (2016) മികച്ച സ്വതന്ത്ര ചിന്തകനുള്ള ഫ്രീ തോട്ട് അവാർഡും (2017) ലഭിച്ചിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ഇംഗ്ലിഷ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ.