മലയാളിയായ മുൻ ഗുജറാത്ത് ഡി.ജി.പി. ആർ.ബി.ശ്രീകുമാർ ഐ.പി.എസ് എന്ന 68-കാരൻ പോരാളി എന്ന പദത്തിന്റെ പര്യായമാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.''സ്വന്തം മാതാവിന്റെ പേര് മറന്നാലും നരേന്ദ്രമോദി നിങ്ങളുടെ പേര് മറക്കില്ല''എന്നൊരിക്കൽ സുഹൃത്തുക്കളിലൊരാൾ തന്നോട് പറഞ്ഞ കാര്യം 'ഗുജറാത്ത്:ഇരകൾക്ക് വേണ്ടി ഒരു പോരാട്ടം' (ഡി.സി ബുക്‌സ്, 2008) എന്ന പുസ്തകത്തിൽ ശ്രീകുമാർ തന്നെ അനുസ്മരിക്കുന്നുണ്ട്. ഈയിടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുക്കാൻ ആർ.ബി.എസ് എത്തിയിരുന്നു. തുടർന്ന് മറ്റൊരു ദിവസം വിശദമായി സംസാരിക്കാൻ ക്ഷണംസ്വീകരിച്ച് അദ്ദേഹം കോളജിലെത്തി.''എന്നെ കഠിനമായി വിമർശിച്ചുകൊണ്ടു വേണം ചോദ്യങ്ങളുതിർക്കാൻ, ഞാൻ വിമർശനവും പരിശോധനകളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്''എന്നതായിരുന്ന അദ്ദേഹം മുന്നോട്ടുവെച്ച ഏക മുന്നുപാധി.
രവിചന്ദ്രൻ സി: ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതുതന്നെ ഒരു ഭാഗ്യമായി കാണുന്നുണ്ടോ?
ആർ.ബി.ശ്രീകുമാർ: ദൈവാനുഗ്രഹം!
