
കവി, എഴുത്തുകാരൻ, ഗാനരചയിതാവ്. നാടകങ്ങളും എഴുതാറുണ്ട്. ഫിസിയോതെറാപ്പിയിൽ പഠനവും പരിശീലനവും നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മുൻ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. പ്രധാനപുസ്തകങ്ങൾ: സുഷുമ്നയിലെ സംഗീതം, ആയിരത്തിരണ്ടാമത്തെ രാത്രി, പുഴ തന്ന പുസ്തകം, മഴത്തോറ്റം.