ന്യായം, സ്വഭാവം, തീമഴ, ചക്രം: പി കെ ഗോപിയുടെ നാല് കവിതകൾ

Poem

ന്യായം, സ്വഭാവം, തീമഴ, ചക്രം: പി കെ ഗോപിയുടെ നാല് കവിതകൾ


ന്യായം

ന്യായവും
അന്യായവും
നിശ്ചയിക്കുവാനെൻ്റെ
മോഹവും
വ്യാമോഹവും
മത്സരം തുടങ്ങുമ്പോൾ
ഞാനെന്തു ചെയ്യാൻ
മഹാകാവ്യപുസ്തകത്തിലെ
ജ്ഞാനങ്ങളേതെങ്കിലു-
മുത്തരം പറയുമോ?

സ്വഭാവം

എത്ര പേരുറഞ്ഞാടിപ്പോയ
വേദിയിൽ നിന -
ക്കിത്തിരി നേരം തന്ന -
താരെന്നു ചിന്തിച്ചുവോ?
അപ്പുറത്താരോ വേഷം
കെട്ടുന്നതറിയുന്നോ?
തൃപ്തിയോടണിചേർന്ന
താളനിർവൃതിക്കുള്ളിൽ
മുദ്ര ചാർത്തുവാനേതു
മർത്ത്യഭാവങ്ങൾ സ്വന്തം?


Related Articles