വിയർപ്പ്, കലഹം, വേതാളങ്ങൾ; പി കെ ഗോപി എഴുതിയ കവിതകള്‍

Poem

വിയർപ്പ്, കലഹം, വേതാളങ്ങൾ; പി കെ ഗോപി എഴുതിയ കവിതകള്‍


വിയർപ്പ്

വിയർത്തവൻ നൽകു -
മൊരുപിടിയന്നം
ലയിച്ച ചോരയെൻ
സിരയിലുണ്ടെങ്കിൽ
വിതച്ച വിത്തിൻ്റെ
വിരിഞ്ഞ കണ്ണിലെ
കവിത കണ്ടെത്തി -
യുറക്കെച്ചൊല്ലും ഞാൻ.

കലഹം

കലഹിക്കുവാൻ
ജാതിമതങ്ങൾ
സൃഷ്ടിക്കുന്ന
ബലിമൃഗങ്ങൾ തമ്മിൽ
തീറ്റയ്ക്കു യുദ്ധംചെയ്യും!
അവിടെപ്പക്ഷം ചേർന്നു
പന്തയം വയ്ക്കുന്നവർ
ഭരിച്ചു രസിക്കുന്ന
പരസ്യം കണ്ടില്ലേ നീ?


Related Articles