പുസ്തകം
പുസ്തകം വായിച്ചു
രക്ഷകനായവൻ
പുസ്തകം വായിച്ചു
ഘാതകനായവൻ
പുസ്തകം വായിച്ചു
പ്രേമോദയത്തിൻ്റെ
അത്ഭുതം കണ്ടു
മനുഷ്യനായ് മാറിയോൻ
പുസ്തകമില്ലാത്ത
പ്രാപഞ്ചികങ്ങളിൽ
നക്ഷത്രമോരോന്നു -
മക്ഷരമാക്കിയോൻ !
ആത്മാർത്ഥം
ആത്മരാക്ഷസ -
മെത്രയുണ്ടത്രയും
തീക്ഷ്ണരാമായണങ്ങൾ
വായിക്കണം
ആത്മവേദന -
യെത്രയുണ്ടത്രയും
മോക്ഷസീതായനങ്ങൾ
വായിക്കണം!
