മായ

Poem

മായ


മായയാണെല്ലോ
ചെമ്പും തങ്കവും
ഭക്താ, നിൻ്റെ
പ്രാണനും മോഷ്ടിക്കുന്ന
മായാവിയാണല്ലോ
ഞാൻ!
കോടികൾ മുടക്കി നീ
പണിയും
സ്വർണ്ണക്കോവിൽ
നീ തന്നെ കവരുന്ന
കാലവും
ഞാനാകുന്നു...
നാം തമ്മിലെന്തെന്നാരും
ചൊല്ലാത്ത
ജ്ഞാനത്തിൻ്റെ
ദ്വാരപാലകന്മാരെ
മോഷ്ടിച്ച
ദുരാത്മാവേ!!


Related Articles