പ്രേമത്തൊട്ടില്‍
ഞങ്ങളിങ്ങനെ പ്രേമി-
ച്ചുന്മാദരസങ്ങളില്‍
കുഞ്ഞിനെയുല്പാദിപ്പി-
ച്ചമ്മത്തൊട്ടിലില്‍ വയ്ക്കും!
നിങ്ങള്‍ക്കു ലോകത്തിന്റെ
കാരുണ്യവാത്സല്യങ്ങള്‍
ചുമ്മാതെ പരീക്ഷിച്ചു
കുഞ്ഞിനെ വളര്‍ത്താലോ?!
സ്വയം
കത്തലടങ്ങി
ഇനിയെനിക്കേതെങ്കിലും
ശത്രുവെക്കണ്ടുപിടിച്ചു
യുദ്ധം ചെയ്തു
രക്തം കുടിക്കണം!
മുപ്പതു വെള്ളി-
ക്കിലുക്കത്തില്‍ സത്യത്തെ
ഒറ്റിക്കൊടുത്തു
സ്വയം നശിപ്പിക്കണം!
