പ്രേമാദ്വൈതം

Poem

പ്രേമാദ്വൈതം


ണ്ണും വിണ്ണും ചേർന്നു
നിശ്ശബ്ദവിത്തിൽ നിന്നു
കണ്ണുകൾ തുറപ്പിച്ചു
പച്ചിലപ്പാഠം ചൊല്ലി.

പെണ്ണും ആണും ചേർന്നു
ജീവൻ്റെ ബീജത്തിനെ
പുണ്യമൗനത്തിൽ കാത്തു -
രക്ഷിച്ചു മോക്ഷം നൽകി.

ഉള്ളിലെ പ്രേമാദ്വൈത -
വിസ്മയമറിയാതെ
നമ്മളിങ്ങനെ ശണ്ഠ
കൂടുന്നു വീണ്ടും വീണ്ടും !

Premadvaitham, Malayalam poem written by P K Gopi


Related Articles