എഴുത്തുകാലം
എഴുതാനിരിക്കുമ്പോൾ
ഏതു കാലവും
ചിറകിട്ടടിച്ചെൻ്റെ
തൂലിക വലംവയ്ക്കും !
എഴുതിക്കഴിയുമ്പോൾ
ഏതു കാവ്യവും
തൊഴുകൈയുമായെൻ്റെ
കാലത്തെ വലംവയ്ക്കും!
അമ്മത്തൊട്ടിൽ
അമ്മയും തൊട്ടിലും
ചേർന്നു തെരുവിൻ്റെ
തിണ്ണയിൽ വച്ച
മഹാപരിഷ്കാരമേ,
നിന്നെയോർത്തിന്നലെ
കെട്ടിപ്പിടിച്ചു ഞാൻ
കന്നിമാസത്തിൻ്റെ
മാംസബിംബങ്ങളെ !
