
സാഹിത്യനിരൂപകൻ, നാടകകൃത്ത്, അധ്യാപകൻ. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, ജോസഫ് മുണ്ടശ്ശേരി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സഹിത മാസികയുടെ എഡിറ്റർ, എതിർദിശ മാസികയുടെ കൺസൽട്ടൻററ് എഡിറ്റർ, കേരള സാഹിത്യ അക്കാദമിയുടെ ഇംഗ്ലിഷ് ആനുകാലികമായ "Malayalam Literary Survey "യുടെ കൺവീനർ എന്നീ മേഖലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാന പുസ്തകങ്ങൾ: കേരളത്തിലെ ചുവർച്ചിത്രങ്ങൾ, ഓ അമേരിക്ക, മിണ്ടാട്ടങ്ങൾ.