മുകുന്ദൻ എന്ന ഭാഷ മുകുന്ദൻ എന്ന കഥ

Art, Culture, Life

മുകുന്ദൻ എന്ന ഭാഷ മുകുന്ദൻ എന്ന കഥ


'കൊല്ലൻ കുഞ്ഞമ്പുവിന്റെ കഥ കേട്ടാലും' എന്ന് തുടങ്ങുന്ന ഒരു കഥ--കല്ലാമലയിലെ അത്ഭുതവെളിച്ചം--എം. മുകുന്ദൻ എഴുതിയിട്ടുണ്ട്. അത് ഓർമ്മിച്ചുകൊണ്ട് എഴുതുകയാണ്: എം.മുകുന്ദന്റെ കഥ കേട്ടാലും.

എം. മുകുന്ദന്റെ വീട്ടുപേര് മണിയമ്പത്ത് എന്നാണ്. 'മണിയമ്പത്ത്, ആനവാതുക്കൽ, മാഹി' എന്ന വിലാസത്തിലേക്ക് കത്തുകളൊക്കെ അയക്കാറുണ്ടായിരുന്നു. അതാണ് എം. മുകുന്ദനിലെ 'എം.'

ആ എം. mahe, modernism എന്നിവയും ഒരർത്ഥത്തിൽ Marxism- വും ആണെന്ന് തോന്നാറുണ്ട്. മാഹി തന്റെ നാട്. അതിന്റെ ചരിത്രക്കൂറ് മുകുന്ദൻ വീണ്ടും വീണ്ടും കണ്ടെടുക്കുന്ന ഒന്നാണ്. മോഡേണിസം മനുഷ്യാവസ്ഥയുടെ സങ്കീർണ്ണതയിലേക്കുള്ള ശ്രദ്ധ, സ്വാതന്ത്ര്യത്തിന്റെ അന്വേഷണം, മുതലാളിത്ത നാഗരികതയുടെ വിമർശനം തുടങ്ങിയ കാര്യങ്ങളായാണ് ഈ എഴുത്തുകാരനിൽ നിൽക്കുന്നത്. മാർക്‌സിസവും ഈ ആധുനികതയുടെ ഭാഗം -വിമോചനപരത, കീഴാള ജീവിതത്തിലേക്കുള്ള നോട്ടം, അനുഭവങ്ങളുടെ ചരിത്രപരത എന്നിങ്ങനെയാണ് എം.മുകുന്ദൻ ആ അറിവിനെ ഉൾക്കൊള്ളുന്നത്. തീർച്ചയായും വിമർശനപരമായ ഉൾക്കൊള്ളലാണത്. അസ്തിത്വവാദം പോലുള്ള ഒരൊറ്റ വാക്കിൽ എം. മുകുന്ദന്റെ ആദ്യത്തെ രണ്ടു പതിറ്റാണ്ടിനെയെങ്കിലും ചുരുക്കിക്കെട്ടാനുളള ഒരുമ്പെടൽ ഇപ്പോൾ ക്ഷീണിച്ചിട്ടുണ്ട് (കാഫ്കയുടെയും മറ്റും നിലപാടുകൾ വലിയ അർത്ഥത്തിൽ ആധിപത്യവ്യവസ്ഥയുടെയുക്തികൾക്കും പ്രവൃത്തികൾക്കുമെതിരായ ഭാവനകളാണ് എന്ന വ്യത്യസ്തമായ വായന ഈ മാറ്റത്തിന് പ്രേരകമായിട്ടുണ്ട്. ഈ കാര്യവും പ്രസക്തമായ ഒന്നാണ്).


Related Articles