മലയാളത്തിന്റെ  ഇംഗ്ലീഷ് യാത്രകൾ

Book Corner

മലയാളത്തിന്റെ ഇംഗ്ലീഷ് യാത്രകൾ


''It is the task of the translator to releases in his/her own language that pure language that is under the spell of another, to liberate the language imprisoned in a work in his/her recreation of that work.'

-Walter Benjamin

2018-ലാണ് ജെ. സി. ബി. അവാർഡ് തുടങ്ങിയത്. ആ വർഷം തന്നെ Jasmine Days ന് പുരസ്‌കാരം കിട്ടി. ബെന്യാമിന്റെ 'മുല്ലപ്പൂനിറമുള്ള പകലു'കളുടെ ഇംഗ്ലിഷ് വിവർത്തനമാണ്. ഷഹനാസ് ഹബീബാണ് ഇംഗ്ലിഷിലാക്കിയത്. 2020 ൽ Moustache നായിരുന്നു ഇതേ പുരസ്‌കാരം. എസ്. ഹരീഷിന്റെ 'മീശ'യുടെ വിവർത്തനം. ജയശ്രീകളത്തിലിന്റെതാണ് മൊഴിമാറ്റം. ഇപ്പോൾ (2021ൽ) Delhi, A Soliloquy, ജെ.സി.ബി. അവാർഡ് നേടി. എം. മുകുന്ദന്റെ 'ദൽഹിഗാഥകൾ' ക്ക് നന്ദകുമാർ കെ. യും ഫാത്തിമ ഇ. വിയും ചേർന്നു നൽകിയ വിവർത്തനമാണത്. ഇത്തവണ വി.ജെ. ജെയിംസിന്റെ ആന്റിക്ലോക്കിന്റെ വിവർത്തനം (അതേ പേര് തന്നെ) അവസാനപ്പട്ടികയിൽ ഉണ്ടായിരുന്നു എന്ന് വായിച്ചു. മിനിസ്തി എസ്. ആണ് വിവർത്തക.


Related Articles