ജീവിതാനുഭവം  നാടകാനുഭവംതന്നെ

Interview

ജീവിതാനുഭവം നാടകാനുഭവംതന്നെ


ത്രയോ മണിക്കൂറുകൾ എൻ. ശശിധരനുമായി സംസാരിച്ചിട്ടുണ്ട്. 1995 മുതൽ. പല സ്ഥലങ്ങളിൽവെച്ച്, ഒന്നിനുമായിട്ടല്ലാതെ ചിലപ്പോൾ ചില കാര്യങ്ങളെക്കുറിച്ച് മാത്രമായും. കൂട്ടായി ആലോചിച്ച കാര്യങ്ങൾ നടപ്പിലായിട്ടുണ്ട്. അലസിപ്പോയ ആലോചനകൾ ഏറെയില്ല എന്നും തോന്നുന്നു. പഴയ തലശ്ശേരി യാത്രകൾ ശശിധരൻ മാഷ്‌ക്ക് അനിവാര്യമായ പങ്കാളിത്തമുള്ള കൂട്ടായ്മകൾക്കു ചെവി കൊടുക്കാനാണ്. മൊബൈൽ ഫോൺ വന്നതോടെ സംസാരിക്കുവാനുള്ള സാധ്യതകൾ ഏറി. നേരിൽ കാണാതിരിക്കാനും. അതോടെ തങ്ങളുടെ 'വർത്തമാന സൗഹൃദം' വല്ലാതെ നേർത്തുപോവുകയാണുണ്ടായത്. ''കാര്യത്തിനായി വിളിക്കുന്നവരായി'' ഇരുവരും സ്വയമാഗ്രഹിക്കാതെ മാറിപ്പോയി.

ഇപ്പോൾ 'പച്ചക്കുതിര'യ്ക്ക് വേണ്ടി സംസാരിക്കുമ്പോൾ ആ തകരാറ് കുറച്ചെങ്കിലും പരിഹരിക്കപ്പെടുകയാണ്. വായനയുടെയും എഴുത്തിന്റെയും സൗഹൃദത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയത്തിന്റെയും ശരീരത്തിന്റെയും മറ്റും മറ്റും വിഷയങ്ങളിലൂടെയാണ് ഈ സംഭാഷണം കടന്നുപോവുന്നത്.

ഇ. പി. രാജഗോപാലൻ: ഞങ്ങൾ ചങ്ങാതിമാർ ജന്മഗ്രാമത്തിന്റെ പേരുചേർത്ത് മാഷെ 'എൻ. എസ്. കുറ്റിയാട്ടൂരെ'ന്ന് തമാശയ്ക്ക് വിളിക്കാറുണ്ട്. ആ വിളി രസിക്കാറുണ്ടോ?


Related Articles