സാഹിറ കുറ്റിപ്പുറം

കവി. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാളസാഹിത്യത്തിൽ ഗവേഷക. പ്രഥമ വിനീത സ്മൃതി പുരസ്കാരം (2021) ലഭിച്ചിട്ടുണ്ട്. പലരിൽ ചിലർക്കുണ്ടാകുന്ന പ്രേമപ്പച്ച, സാഹിറയുടെ കവിതകൾ (2014), അവൾ കവിത (2016) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു.