മാഷ്

“സാഹിറാ… നിന്നെ ഗിരീഷ് മാഷ് വിളിക്കുന്നു.”

നിഷാത്ത് ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസിലിരിക്കുമ്പോഴാണ് സുന്ദരിയായ ഗീത ടീച്ചർ വരുന്നത്. ഞാനെന്തിനെന്ന ചോദ്യഭാവത്തിൽ അവരുടെ മുഖത്തേക്ക് നോക്കി. 

“ഒരു പേനേം പുസ്തകോം കൂടെ എടുത്തോളാൻ പറഞ്ഞു.”

എൻ്റെ സംശയത്തിനു മറുപടി നൽകാതെ ടീച്ചർ പോയി. നിഷാത്ത് ടീച്ചറുടെ അനുവാദവും വാങ്ങി സ്റ്റാഫ്റൂമിലെത്തുമ്പോൾ ഗിരീഷ് മാഷ് ഒറ്റക്കിരിക്കുന്നു. അന്ന് ഞങ്ങൾക്ക് ഹിന്ദി എടുത്തിരുന്നത് ഗിരീഷ് മാഷാണ്. അതിൽ കൂടുതൽ ബന്ധമൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. 


Related Articles