
എഴുത്തുകാരൻ. 1936-ൽ ഒരു പ്രൈമറി സ്‌കൂൾ അധ്യാപകന്റെ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. 1958-ൽ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ബിരുദമെടുത്തു. 1958 മുതൽ 1994 വരെ പല സ്ഥാപനങ്ങളിലും പലയിടത്തുമായി-നാല് വർഷം ആർമിയിൽ ഷോർട്ട് സർവീസ് കമ്മീഷനടക്കം-സേവനമനുഷ്ഠിച്ചു. ഇപ്പോൾ ദില്ലിയിൽ താമസിക്കുന്നു. പ്രധാനപുസ്തകങ്ങൾ: ആൾക്കൂട്ടം, മരുഭൂമികൾ ഉണ്ടാകുന്നത്, അപഹരിക്കപ്പെട്ട ദൈവങ്ങൾ.