ഒരു രാജ്യത്തിന്റെ വർത്തമാനം

Readers Ink

ഒരു രാജ്യത്തിന്റെ വർത്തമാനം


രാജ്യത്തിന്റെ ഭയാനകമായ പോക്കിനെപ്പറ്റി ഏറ്റവും ആകുലപ്പെടുന്ന രണ്ട് ഇന്ത്യൻ എഴുത്തുകാരാണ് ആനന്ദും സച്ചിദാനന്ദനും. അവർ ഒരുമിച്ച് ചിന്തകൾ കെ.എൽ.എഫ് വേദിയിൽ പങ്കുവച്ചു. ഇന്ത്യയുടെ വർത്തമാനം എന്ന വിഷയത്തിൽ ഇരുവരും നടത്തിയ സംഭാഷണത്തിന്റെ പൂർണ രൂപം.

സച്ചിദാനന്ദൻ: ഇന്ത്യ എന്ന, ഒരു പക്ഷേ, നാം കൊണ്ടുനടന്നിരുന്ന എന്നാൽ, ദുർബലമായിക്കൊണ്ടിരിക്കുന്ന സ്വപ്‌നത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസരം എന്ന രീതിയിലാണ് ഈ ചർച്ചയെ കാണുന്നത്. ഞാൻ ഒരു ചെറിയ സമകാലിക കവിത വായിക്കാം. അത് 'ഭ്രഷ്ടന്റെ കൊടി' എന്ന കവിതയാണ്. നിങ്ങളിൽ പലരും വായിച്ചിരിക്കാം.

''ഭ്രഷ്ടന്റെ കൊടി എന്തുകൊണ്ടുണ്ടാക്കും/ മൃദംഗംപോലെ മുഴങ്ങുന്ന കാളത്തോൽകൊണ്ട്/ഭ്രഷ്ടന്റെ കൊടിയുടെ നിറമെന്തായിരിക്കും/ കീഴടങ്ങാത്ത അനന്തതയുടെ നീല നിറം/ ഭ്രഷ്ടന്റെ കൊടിയുടെ ചിഹ്നമെന്തായിരിക്കും?/ അതിരുകളില്ലാതെ തിളങ്ങുന്ന പുലരി നക്ഷത്രം/ഭ്രഷ്ടന്റെ കൊടിയുടെ കിളരം എന്തായിരിക്കും?/ മതിലുകളേയും മുൾവേലികളേയുംകാൾ കിളരം/ ഭ്രഷ്ടന്റെ ഭാഷ എന്തായിരിക്കും?/ എങ്ങും കടന്നു ചെല്ലുന്ന കാറ്റിന്റെ ഭാഷ/ ഭ്രഷ്ടന്റെ പേര് എന്തായിരിക്കും?/ പേരില്ലാത്തവരുടെയെല്ലാം പേര്? /ഭ്രഷ്ടന്റെ മതം എന്തായിരിക്കും?/യഹൂദൻ, അഹമ്മദീയ, റോഹിങ്ക്യൻ, ഷിയ, സുന്നി, ഉയീഗർ, കാക്കകളുടെയും കാഞ്ഞിരത്തിന്റെയും മതം./ഭ്രഷ്ടന്റെ നാട്?/ഫലസ്തീൻ, കശ്മീർ,ശ്രീലങ്ക, മ്യാൻമർ, ഇന്ത്യ, പാകിസ്താൻ, ഇറാൻ, ഇറാക്ക്, സെർബിയ, റഷ്യ, അമേരിക്ക, ചൈന, ഇനിയും പിറക്കാത്ത മനുഷ്യരുടെ നാട്/ ഭ്രഷ്ടന്റെ വീട്? /കുടിച്ചാൽ തീരാത്ത വിഷം/ ഓടിയാൽ തീരാത്ത ദൂരം/ കയറിയാൽ എത്താത്ത മലയുടെ ഉയരം/വെടിയേറ്റ നെഞ്ചിലെ നിലയ്ക്കാത്ത ചോര/വീട് വിട്ടവന്റെ അവസാനിക്കാത്ത ധ്യാനം/ മരണം, മരണം, മരണം/ ജീവിതത്തിലേക്ക് തിര മുറിച്ച് കിതച്ച്, കിതച്ച് നീന്തുന്ന മരണം.''


Related Articles