ജനാധിപത്യത്തിന്റെ രണ്ടാം വരവ്‌

Society

ജനാധിപത്യത്തിന്റെ രണ്ടാം വരവ്‌


ദില്ലി എന്ന വാക്കിന്റെ പ്രാഗ്‌രൂപം ദേഹലി എന്നാണ്. ഇന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ദില്ലിയിലേക്കുവരുന്ന ബസ്സുകളിൽ 'ദേഹലി' എന്നാണ് എഴുതിക്കാണുക. ദേഹലി എന്ന വാക്കും ദേഹലീദീപം, ദേഹലീദീപന്യായം എന്ന പ്രയോഗങ്ങളും സംസ്‌കൃത നിഘണ്ടുവിൽ കാണാം. ചിലർ പറയുന്നത് വാക്ക് പേർഷ്യൻ ഭാഷയിലേതാണെന്നാണ്. ഏതായാലും ആ വാക്കിന്റെ അർത്ഥം രണ്ടിടത്തും ഉമ്മറപ്പടി അഥവാ വാതിൽപ്പടി എന്നാണ്.

ആരാവലി പർവ്വതനിരയുടെ അവസാന ഭാഗത്തിനും യമുനാനദിക്കും ഇടയിൽ പണ്ട് ദേഹലി എന്നപേരിൽ ഒരു ഗ്രാമമുണ്ടായിരുന്നുവത്രേ. അതായിരുന്നു ഭൂമിശാസ്ത്രപരമായി, സിന്ധുനദീതടത്തിൽനിന്ന് ഗംഗാനദീതടത്തിലേക്കുള്ളപ്രവേശനദ്വാരം. പുരാതനകാലത്തെ ആര്യന്മാരും പിൽക്കാലത്തെ ഗാന്ധാരത്തിൽനിന്നും തുർക്കിയിൽനിന്നും മംഗോളിയയിൽനിന്നുംപേർഷ്യയിൽനിന്നും അറേബ്യയിൽനിന്നും വന്ന സഞ്ചാരികളും മതപ്രചാരകരും രാജാക്കന്മാരുടെ സൈന്യങ്ങളും ഈ ഇടനാഴി ഉപയോഗിച്ചുകാണും. വടക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്നവർക്കു വിശാലമായ ഹിന്ദുസ്താനത്തിന്റെ ഹൃദയഭാഗത്തേക്കു പ്രവേശിക്കുവാനുള്ള വാതിൽപ്പടി. അങ്ങനെ പുറമേനിന്നുള്ള വീക്ഷണത്തിൽനിന്നോ സമീപനത്തിൽനിന്നോ ഉടലെടുക്കുന്ന അന്യവൽകൃത അവസ്ഥ ദില്ലി നഗരത്തിന്റെ ആന്തരികതയിൽ കടന്നുകൂടി.


Related Articles