എന്റെ നോട്ടത്തിൽ, ഇന്ന് ജീവിച്ചിരിക്കുന്ന മലയാളികളിൽ ഏറ്റവും ഉന്നതനായ ചിന്തകനാണ് ആനന്ദ്. നമ്മുടെ ജനാധിപത്യവും മതേതരത്വവും ദേശീയതയും സർവദിക്കിൽ നിന്നും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സമകാലികസമൂഹത്തിലെ രാഷ്ട്രീയ സാംസ്‌ക്കാരിക പ്രശ്‌നങ്ങളെ അദ്ദേഹം എങ്ങനെയാണ് കാണുന്നത് എന്നറിയാനുള്ള ആധി മുഴുത്തപ്പോൾ ഞാൻ ദൽഹിക്കു ചെന്നു.
കഴിഞ്ഞ മാർച്ച് മാസം മുഴുവൻ ഞാൻ തലസ്ഥാനനഗരിയിൽ ഉണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലായി, സുഖ്‌ദേവ് വിഹാറിലെ വീട്ടിലിരുന്ന് ഞാൻ ആനന്ദുമായി ദീർഘദീർഘമായി സംസാരിച്ചു. പറയുന്നതും കേൾക്കുന്നതുമൊക്കെ അപ്പപ്പോൾ കുറിക്കുന്നുണ്ടായിരുന്നു. സംഭാഷണരൂപത്തിൽ അന്നോ പിറ്റേന്നോ തന്നെ എഴുതിപ്പോന്നു.
പത്ത് ഭാഗങ്ങളുള്ള ദീർഘമായ അഭിമുഖത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ മാത്രമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
എം.എൻ. കാരശ്ശേരി: എഴുതിത്തുടങ്ങിയത് എപ്പോഴാണ്?
