ടിജെ ജോസഫ്

എഴുത്തുകാരൻ. 1985–ൽ മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. മൂവാറ്റുപുഴ നിർമ്മല കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010–ൽ ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന് മതമൗലികവാദികളുടെ ആക്രമണത്തിനിരയായി. തുടർന്ന് കോളേജിൽനിന്നും പിരിച്ചുവിട്ടു. 2014–മാർച്ച് 28–ന് സർവ്വീസിൽ തിരി​ച്ചുകയറിയ പ്രൊഫ. ജോസഫ് 31–ന് വിരമിച്ചു. അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥ A Thousand Cuts എന്ന പേരിൽ ഇംഗ്ലിഷി​ലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.