
സാമൂഹികപ്രവർത്തകൻ, എഴുത്തുകാരൻ. രണ്ടു ദശകത്തിലധികം നക്സലൈറ്റ് പ്രസ്ഥാനത്തിലെ മുൻനിര പ്രവർത്തകൻ. 1991-ൽ തീവ്രരാഷ്ട്രീയത്തോടു വിട പറഞ്ഞു. 1996-ൽ ജെഎസ്എസ് സ്ഥാനാർത്ഥിയായി കേരള നിയമസഭയിലേക്ക് മത്സരിച്ചു, പരാജയപ്പെട്ടു. നിലവിൽ സ്വതന്ത്ര സാമൂഹികപ്രവർത്തകനായി തുടരുന്നു. പ്രധാനപുസ്തകങ്ങൾ: തീവ്രവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും, പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്പം.