അവർ ചോരപ്പുഴ ആഗ്രഹിക്കുന്നു

Interview

അവർ ചോരപ്പുഴ ആഗ്രഹിക്കുന്നു


നരേന്ദ്രമോഡി അധികാരമേറ്റശേഷം, തുടക്കത്തിലുണ്ടായിരുന്ന 'വികസനചർച്ച' ഇപ്പോൾ മറ്റൊരു വിഷയത്തിലേക്കു കടന്നിരിക്കുകയാണ്. ഇന്ത്യയുടെ പല ഭാഗത്തും ബീഫ് കഴിച്ചാൽ ആളെ കൊല്ലുന്നതു തൊട്ട് പുസ്തകപ്രകാശനം ചെയ്താൽ കരിഓയിൽ ഒഴിക്കുന്നതുവരെ എത്തിനിൽക്കുന്നു തുടർച്ചയായ അസഹിഷ്ണുതയുടെ അവതരണങ്ങൾ. പ്രധാനമന്ത്രി മൗനം പാലിക്കുന്നു, രാഷ്ട്രപതി മുന്നറിയിപ്പു നൽകുന്നു. ഇന്ത്യയുടെ പ്രശസ്തമായ ജനാധിപത്യസങ്കല്പത്തിനുനേരേ ഒരു കൂട്ടർ കരിഓയിൽ ഒഴിക്കുന്ന അവസ്ഥ. പ്രശസ്തരായ പലരും അവർക്കു കിട്ടിയ പുരസ്‌കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നു, അക്കാദമി പദവികളിൽനിന്ന് രാജിവെക്കുന്നു. കൊലപാതകങ്ങളോടും അക്രമാസക്തമായ അസഹിഷ്ണുതകളോടും 'രാജി'യാവാൻ തയ്യാറില്ല എന്ന ശക്തമായ പ്രഖ്യാപനമുണ്ട് ഈ രാജികളിലും പ്രതിരോധങ്ങളിലും. ഇന്ത്യൻ ജനാധിപത്യം അതിന്റെ കരുത്ത് കാട്ടുന്നത് ഇത്തരം ചില സന്ദർഭങ്ങളിലാണ്. എഴുന്നേറ്റുനിന്ന് 'ഞങ്ങൾക്ക് ഈ ശൈലിയോട് വിയോജിപ്പുണ്ട്' എന്ന് പല ഭാഗത്തുനിന്നും എഴുത്തുകാരും ആക്ടിവിസ്റ്റുകളും സാധാരണക്കാരും നമ്മുടെ രാഷ്ട്രപതിപോലും തുറന്നുപറയുന്നു.

ഇന്ത്യൻ രാഷ്ട്രീയ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാറുള്ള, ഇരമ്പുന്ന വിപ്ലവകരമായ ഓർമ്മകളുടെ ഭൂതകാലം സൂക്ഷിക്കുന്ന കെ. വേണു, മോഡി ഭരിക്കുന്ന ഇന്ത്യൻ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നു. ഇന്ത്യൻ അവസ്ഥയിലേക്കും പൗരനെന്നനിലയിൽ തന്നിലേക്കു തന്നെയുമുള്ള ഒരു നോട്ടമാണ് ഈ സംഭാഷണം. സാഹസികമായ രാഷ്ട്രീയ ജീവിതം നയിച്ച വേണു, ബുദ്ധിജീവിയുടെയും ആക്ടിവിസ്റ്റിന്റെയും പ്രായോഗിക രാഷ്ട്രീയ നേതാവിന്റെയും അന്തഃസത്ത ഒരാളിൽ തന്നെ ഒത്തുചേരുന്ന ഒരപൂർവ്വ മാതൃകയാണ്. വിയോജിക്കുന്നവർക്ക് ഇരിക്കാനുള്ള കസേര ഒഴിച്ചിട്ടുതന്നെയാണ് കെ. വേണു തന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്.

താഹ മാടായി: നരേന്ദ്രമോഡി ഭരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ, തൊട്ടുമുമ്പുള്ള ഇന്ത്യയിൽനിന്ന് എങ്ങനെയൊക്കെയാണ് വേറിട്ടുനിൽക്കുന്നത്?


Related Articles