ബാലചന്ദ്രൻ ചുള്ളിക്കാട്

1957-ൽ പറവൂരിൽ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദമെടുത്തു. 1997-ൽ സ്വീഡിഷ് സർക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നൊബേൽ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡൻ സന്ദർശിച്ച പത്തംഗ ഇന്ത്യൻ സാഹിത്യ സംഘത്തിൽ അംഗമായിരുന്നു. 1997-ൽ സ്വീഡനിലെ ഗോട്ടെൻബർഗ് നഗരത്തിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് അന്താരാഷ്ട്ര സാഹിത്യസമ്മേളനത്തിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ചു. 2000-ത്തിൽ പുറത്തിറങ്ങിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ 2001-ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായി എങ്കിലും അവാർഡ് സ്വീകരിച്ചില്ല.