ചിലന്തി

ഏതോ നിഗൂഢമാം
പൂവിന്‍ സുഗന്ധത്തില്‍
വ്യാമുഗ്ദ്ധമായ മനസ്സേ,

പൂവിലേക്കുള്ള
വഴിക്കു വല കെട്ടി
വാഴുകയാണു ചിലന്തി.

Malayalam poem Chilanthi written by Balachandran Chullikkad


Related Articles