അഭാവം

അകന്നകന്നുപോകുന്നൂ
ദേഹവുംകൊണ്ടു വാഹനം.
പുകഞ്ഞുതീർന്നതില്ലല്ലോ
മുറിയിൽച്ചന്ദനത്തിരി.

അളന്നുകൊണ്ടിരിക്കുന്നൂ
കാലത്തെപ്പെൻഡുലം സദാ.
അളക്കാനാകുമോ നിന്റെ
അഭാവത്തിൻ അനന്തത?

Abhavam, Malayalam poem written by Balachandran Chullikkad


Related Articles