കടുത്ത പനിയായിരുന്നു.
അർദ്ധബോധത്തിൽ കിടക്കുമ്പോൾ ഓർക്കുകയായിരുന്നു.
അറുപതു കൊല്ലം മുമ്പ് ഒരു കയ്യെഴുത്തു മാസികയുടെ ജൂൺ ലക്കത്തിലാണ് ആദ്യമായി എൻ്റെ ഒരു കൊച്ചു കവിത പ്രസിദ്ധീകരിച്ചത്. അന്നെനിക്ക് പത്തു വയസ്സ് തികഞ്ഞിട്ടില്ല.
പനിക്കിടയിൽ ബോധം തെളിയുമ്പോഴൊക്കെ ഓർക്കാൻ ശ്രമിച്ചു.
