ചലച്ചിത്രം

Poem

ചലച്ചിത്രം


അമേരിക്കൻ മഹാ
നഗരപാർശ്വത്തിൽ
കറുത്ത വർഗ്ഗക്കാർ
വസിക്കുന്ന ദിക്കിൽ
ഒരു സുഹൃത്തിന്റെ
മുറിക്കുമുന്നിലെ
മരക്കസേരയിൽ
ഇരിക്കയാണുഞാന്‍.

അടുത്ത വീടിനു
കുറച്ചുമുന്നിലായ്
ചരക്കുവണ്ടിയും,
ഗൃഹസാമാനങ്ങൾ
കയറ്റുമമ്മയും,
സഹായിക്കാൻ നാലു
ചെറിയ മക്കളും.

അതൊക്കെയുംനോക്കി
അകന്നൊരു ബഞ്ചില്‍
സിഗരറ്റും മൊത്തി
ഇരിക്കയാണച്ഛന്‍.

പൊരിവെയിലത്തു
കറുത്ത ജീവിതം.
അതില്‍ക്കാണുന്നു ഞാന്‍
ഒരു ചലച്ചിത്രം.


Related Articles