
കോട്ടയം ജില്ലയിൽ ജനിച്ച് കണ്ണൂർ, തളിപ്പറന്പിലേക്ക് സ്ഥിരതാമസം മാറ്റി. മത–സാമൂഹ്യശാസ്ത്രരംഗത്ത് നിരന്തരമായ ഗവേഷണപഠനങ്ങളിൽ വ്യാപൃതനായിരിക്കുന്നു. ഇതിനകം പതിനെട്ടോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്, ഡി സി ബുക്സ് കോട്ടയം, ചിന്താ പബ്ലിഷേഴ്സ് തിരുവനന്തപുരം എന്നിവരാണ് പുസ്തകങ്ങളുടെ പ്രസാധകർ. ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥകാരന്റെ രണ്ടാമത്തെ പുസ്തകമാണ് "മാർപാപ്പാമാരും ലോകചരിത്രവും'.