
ഇടുക്കി ജില്ലയിലെ വാഴവരയിൽ ജനിച്ചു. പിതാവ് പരേതനായ കുഞ്ഞുമോൻ. മാതാവ് പെണ്ണമ്മ. സ്വത്വരാഷ്ട്രീയം : പാഠവും പ്രശ്‌നവൽക്കരണവും ദളിത് ആത്മകഥകളെ മുൻനിർത്തി ഒരു പഠനം എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്നും പി.എച്ച്.ഡി. ബിരുദം നേടി. ഇപ്പോൾ മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ. പ്രസിദ്ധീകരിച്ച കൃതികൾ: തിരസ്‌കൃതരുടെ രചനാഭൂപടം (2010), മലയാളത്തിലെ മതേതരകവിതകൾ (എഡിറ്റർ, രാജേഷ് കെ. എരുമേലിക്കൊപ്പം 2010), പൊയ്കയിൽ ശ്രീകുമാരഗുരു നവോത്ഥാന ചരിത്രപാഠങ്ങൾ (2011), കാതൽ: മലയാളത്തിലെ ദലിത് കവിതകൾ (എഡിറ്റർ, 2012), ചെങ്ങറ സമരവും എന്റെ ജീവിതവും സെലീന പ്രക്കാനം (എഴുത്ത്, എം.ബി. മനോജിനൊപ്പം, 2013), സഹോദരൻ അയ്യപ്പൻ (2015), ഭാവനയുടെ പരിണാമദൂരങ്ങൾ (2017), മലയിറങ്ങിയ ഓർമ്മകൾ (2018).