വിപ്ലവത്തിന്റെ പോസ്റ്റ്‌മോട്ടം

History

വിപ്ലവത്തിന്റെ പോസ്റ്റ്‌മോട്ടം


കേരളത്തിലെ നക്‌സലൈറ്റ് ചരിത്രത്തെ വിലയിരുത്തുവാൻ, ഉപാദാനസാമഗ്രികളായി ഇതുവരെ യുണ്ടായിരുന്നത് ജീവചരിത്രങ്ങളും ആത്മകഥകളും, സൈദ്ധാന്തിക ഗ്രന്ഥങ്ങളും ചില ചർച്ചകളും മാത്രമായിരുന്നതിന്റെ പരിമിതിയെ മറികടക്കാനുള്ള ശ്രമമാണ് ആർ.കെ. ബിജുരാജ് 'നക്‌സൽദിനങ്ങൾ' എന്ന ബൃഹദ്രചനയിലൂടെ നടത്തിയിരിക്കുന്നത്. പത്രപ്രവർത്തകന്റെ ജിജ്ഞാസയും ചരിത്രാന്വേഷകന്റെ സൂക്ഷ്മതയും ആക്ടിവിസ്റ്റിന്റെ പ്രതിബദ്ധതയും ഒക്കെ ചേർന്ന രചനാവ്യക്തിത്വം ആണ് ഈ ഗ്രന്ഥത്തിലൂടെ മുന്നോട്ടു പോകുന്ന ഒരാൾക്ക് കാണാൻകഴിയുക. വാദത്തിനും പ്രതിവാദത്തിനും ഇടം നൽകുന്ന ആമുഖത്തിൽ, 'കേരളത്തിന്റെ ചരിത്രത്തെ നക്‌സലൈറ്റ് പ്രസ്ഥാനം എങ്ങനെ മാറ്റിമറിച്ചു' എന്ന കാര്യത്തിലാണ് താൻ പ്രധാനമായും ഊന്നുന്നതെന്ന് പറയുന്നതിലൂടെ ഗ്രന്ഥരചനയുടെ ലക്ഷ്യത്തെ കൂടുതൽ കൃത്യമാക്കാൻ ബിജുരാജ് ശ്രദ്ധിക്കുന്നുണ്ട്. നിരവധിയാളുകളുമായി നടത്തിയ അഭിമുഖങ്ങൾ, പാർട്ടികളുടെ രഹസ്യവും പരസ്യവുമായ രേഖകളുടെ പരിശോധന, ലഭ്യമായ ഒട്ടേറെ ഗ്രന്ഥങ്ങൾ എന്നിങ്ങനെ ചരിത്രരചനയ്ക്കാവശ്യമായ കോപ്പുകളും പതിനഞ്ചിലേറെ വർഷത്തെ പരിശ്രമവുമൊക്കെ ചേരുന്നതാണ് ഈ പുസ്തകം

എന്നുള്ളത് അതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. കൂടാതെ, വിവിധ നക്‌സൽഗ്രൂപ്പുകൾ തമ്മിലുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ വ്യതിരിക്തതകളെ പക്ഷംപിടിക്കാതെ അവതരിപ്പിക്കുവാൻ കഴിയുന്നതിലൂടെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയും വായനയും ഒരു പരിധിവരെ ഉറപ്പിക്കുവാൻ എഴുത്തുകാരന് സാധിക്കുന്നു. പക്ഷേ, ഇപ്പറഞ്ഞ കാര്യങ്ങളൊന്നും നക്‌സലിസത്തെയും ഇപ്പോൾ ശക്തിയാർജിച്ചിരിക്കുന്ന മാവോയിസത്തെയും ചരിത്രപരവും സാമൂഹികമായും വിലയിരുത്തുന്നതിൽനിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളല്ലെന്നതാണ് യാഥാർത്ഥ്യം.

ആക്ഷനുകൾ, ആസൂത്രണങ്ങൾ, പിഴവുകൾ


Related Articles