
എഴുത്തുകാരൻ. പാരിസ്ഥിതികചരിത്രം, നരവംശശാസ്ത്രം, ഇന്ത്യൻ ക്രിക്കറ്റിന്റെ സാമൂഹിക പശ്ചാത്തലം, ഹിമാലയത്തിലെ കർഷകരുടെ ചരിത്രം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ എഴുതുന്നു. ഗുഹയുടെ കൃതികളും ലേഖനങ്ങളും ഇരുപതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2009-ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി നല്കി ആദരിച്ചു. പ്രധാനപുസ്തകങ്ങൾ: ഇന്ത്യ ആഫ്റ്റർ ഗാന്ധി, സാവേജിങ് ദി സിവിലൈസ്ഡ്: വേരിയർ എൽവിൻ, എൻവയോൺമെന്റലിസം ഇൻ ഇന്ത്യ ആന്റ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ്.