ദേശസ്നേഹവും തീവ്രദേശവാദവും

Society

ദേശസ്നേഹവും തീവ്രദേശവാദവും


പരിസ്ഥിതിപഠനം, ചരിത്രം, ജീവചരിത്രം, കായികപഠനം (Sports history) മുതലായ വിവിധ മേഖലകളിൽ അദ്വിതീയനായ ഒരു ബുദ്ധിജീവിയാണ് രാമചന്ദ്ര ഗുഹ. ദേശീയത (nationalism), ദേശസ്‌നേഹം (patriotism), തീവ്രദേശവാദം (jingoism) എന്നിവയെക്കുറിച്ച് ഗുഹ സംസാരിക്കുന്നു.

ദ്യം കേരളത്തിൽ എത്തുന്നത് ഏകദേശം 25 വർഷം മുമ്പാണ്. വളരെ മുതിർന്ന പണ്ഡിതനും എന്റെ സഹപ്രവർത്തകനുമായ മാധവ് ഗാഡ്ഗിലിനോടൊപ്പമാണ് ആദ്യം കേരളത്തിൽ വന്നത്. ചിലർക്കെങ്കിലും അറിയാവുന്നതുപോലെ എന്റെ ഗവേഷണങ്ങളുടെ തുടക്കം പരിസ്ഥിതിപഠനങ്ങളിലായിരുന്നു. മലയാളികളെ ഗാഡ്ഗിലിനെക്കുറിച്ച് അധികം പരിചയപ്പെടുത്തേണ്ട കാര്യമില്ല.

ഞാൻ മാധവ് ഗാഡ്ഗിലുമായി ചേർന്ന് രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആദ്യത്തേത് This Fissured Land: An Ecological Histoy of India. രണ്ടാമത്തേത് Ecology and Equity: The Use and Abuse of Nature in Contemporary India. ആദ്യപുസ്തകം ഇന്ത്യയുടെ ഒരു നീണ്ട പരിസ്ഥിതി ചരിത്രവും രണ്ടാമത്തേത് ചില സമകാലിക സമസ്യകളും. കേരളാ ശാസ്ത്രസാഹിത്യ പരിഷത് എന്ന മഹത്തായ പ്രസ്ഥാനം ഞങ്ങളുടെ ആദ്യപുസ്തകം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച സമയത്താണ് ഞാൻ ആദ്യമായി കേരളത്തിൽ വന്നത്. ഞങ്ങളെ സ്വീകരിച്ചത് മഹാനായ ശാസ്ത്രജ്ഞൻ പ്രൊഫസർ എം.കെ. പ്രസാദായിരുന്നു. കേരളത്തിലെത്തി മലയാളികളോടു സംസാരിക്കുന്നത് എനിക്കു വളരെ ഇഷ്ടമാണ്. ഈ നാടും ഇവിടുത്തെ ജനങ്ങളെയും എനിക്കിഷ്ടമാണ്. എന്നാൽ എനിക്ക് ഒരു കാര്യത്തിൽ മലയാളികളെക്കുറിച്ചു പരാതിയുണ്ട്. അത് ഈ പ്രസംഗത്തിന്റെ അവസാനഭാഗത്തോടുകൂടി ഞാൻ വ്യക്തമാക്കാം.


Related Articles