പി എസ് റഫീഖ്

തിരക്കഥാകൃത്ത്, കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. 1978-ല്‍ കൊടുങ്ങല്ലൂര്‍ എറിയാട് പള്ളിപ്പറമ്പില്‍ സെയ്തുവിന്റെയും കൊല്ലിയില്‍ കുഞ്ഞിബീവാത്തുവിന്റെയും മകനായി ജനനം. സദ്ദാമിന്റെ ബാര്‍ബര്‍ (ചെറുകഥാ സമാഹാരം), ആമേന്‍ (തിരക്കഥ) എന്നിവയാണ് പുസ്തകങ്ങള്‍. നായകന്‍, ആമേന്‍, ഉട്ടോപ്യയിലെ രാജാവ്, തൃശ്ശിവപേരൂര്‍ ക്ലിപ്തം, തൊട്ടപ്പന്‍, മലൈക്കോട്ടൈ വാലിബൻ എന്നീ സിനിമകള്‍ക്കു തിരക്കഥയെഴുതി.