
എഴുത്തുകാരൻ, മുൻ മാധ്യമപ്രവർത്തകൻ. മാധ്യമം പത്രത്തിന്റെ പീരിയോഡിക്കൽസ് എഡിറ്റർ ആയും എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പാറക്കടവിന്റെ കഥകൾ ഇംഗ്ലീഷ്, ഹിന്ദി, അറബി, മറാഠി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി സമഗ്ര സാഹിത്യ സംഭാവന പുരസ്കാരം, എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്, അയനം സി.വി. ശ്രീരാമൻ അവാർഡ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ്, ഫൊക്കാനോ അവാർഡ്, പ്രവാസി ബുക്ട്രസ്റ്റ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ഇടിമിന്നലുകളുടെ പ്രണയം, ഇരട്ടമിഠായികൾ, മീസാൻ കല്ലുകളുടെ കാവൽ.