മരം കണ്ണാടി നോക്കുന്നു
നദിക്കരികെയുള്ള മരം വെള്ളത്തിൽ ചാഞ്ഞു നിൽക്കുന്നത് നദിയോടുള്ള ഇഷ്ടംകൊണ്ടല്ല, സ്ഫടിക ജലത്തിൽ തന്നെത്തന്നെ കാണാനാണ്.
കാൽപ്പാടുകൾ
ഇവിടെനിന്നു പോകുമ്പോൾ എന്റെ കാൽപാടുകൾ മാഞ്ഞു പോകാതിരിക്കാനാണ് ഞാൻ പഴയ വലിയ മെതിയടികളിട്ട് നടക്കുന്നത്.
