ന്യായീകരണം

Short Story

ന്യായീകരണം


മീൻ കടലിൽ നീന്തി നീന്തി ക്ഷീണിക്കുന്നത് കൊണ്ടാണ്, കരയിൽ ഇത്തിരി വിശ്രമിക്കട്ടെ എന്ന് കരുതി വലയിട്ട് പിടിക്കുന്നത്.

കടൽവെള്ളത്തിൽ എത്ര കാലം തണുത്തു വിറച്ച് കഴിഞ്ഞതാണ്!

ഇത്തിരി ചൂട് കിട്ടട്ടെ എന്ന് കരുതിയാണ് അടുപ്പിലെ പാത്രത്തിൽ പൊരിക്കുന്നത്.

കടലിലും കരയിലുമല്ല നമ്മുടെ വയറ്റിലെ മിത ശീതോഷ്ണാവസ്ഥയിലാണ് അതിന് സുഖം എന്ന് കരയിൽ നിന്ന് പിടയുമ്പോഴും വറവ് ചട്ടിയിൽ നിന്ന് പൊരിയുമ്പോഴും അത് പറയാതെ പറഞ്ഞിട്ടുണ്ട്.


Related Articles