കൃഷ്ണ ഗോവിന്ദ്

മാധ്യമ മേഖലയിലും കോപ്പിറൈറ്റിംഗ്, കോപ്പി എഡിറ്റിംഗ് മേഖലയിലുമായി പത്ത് വര്‍ഷത്തിലധികം പരിചയസമ്പത്തുണ്ട്. പത്രമാധ്യമത്തിലൂടെ തുടക്കം കുറിച്ച് ഓണ്‍ലൈന്‍ മാധ്യമ രംഗത്താണ് ചുവടുറപ്പിച്ചിരിക്കുന്നത്. മുഖ്യാധാര വാര്‍ത്ത മേഖലകളില്‍ മികച്ച പ്രവൃത്തി പരിചയമുണ്ട്. യാത്രകളോടുള്ള അഭിനിവേശം കാരണം ഫ്രീലാന്‍സ് ട്രാവല്‍ ജേര്‍ണലിസ്റ്റായും പ്രവര്‍ത്തിക്കുന്നു. ആന്‍ഡമാന്‍ & നിക്കോബാറും ലക്ഷദ്വീപും ഒഴിച്ച് ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളും ഒറ്റക്ക് ആറുമാസത്തെ യാത്രകള്‍ ചെയ്തതിന്റെ (ഓള്‍ ഇന്ത്യ സോളോ യാത്ര) അനുഭവസമ്പത്തുണ്ട്. ഡിസി ബുക്‌സിന്റെ സാഹിത്യ പോര്‍ട്ടല്‍ ഡിസി ഇങ്കില്‍ കോപ്പി എഡിറ്റര്‍ ആയിരുന്നു.