'ഗരീബ് നവാസ് സ്റ്റേഷന്‍' അഥവാ നിസാമുദ്ദീന്‍ സ്റ്റേഷന്‍!

Column

'ഗരീബ് നവാസ് സ്റ്റേഷന്‍' അഥവാ നിസാമുദ്ദീന്‍ സ്റ്റേഷന്‍!


"ഖ്വാജാ ജി... ഖ്വാജാ... ഖ്വാജാ ജി...
ഖ്വാജാ ജി... ഖ്വാജാ ജി...
യാ ഗരീബ് നവാസ്
യാ മുഈനുദ്ദീന്‍
യാ ഖ്വാജ ജി

ഖ്വാജാ മേരേ ഖ്വാജാ ദില്‍ മേം സമാജാ..
ഷാഹോം കാ ഷാ തൂ അലീ കാ ദുലാരാ..
ഖ്വാജാ മേരേ ഖ്വാജാ.. ദില്‍ മേം സമാജാ..
ഷാഹോം കാ ഷാ തൂ, അലീ കാ ദുലാരാ..
ഖ്വാജാ മേരേ ഖ്വാജാ... ദില്‍ മേം സമാജാ..''*

അജ്മീര്‍ ദര്‍ഗ്ഗയിലെ ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി സൂഫി വര്യന്റെ ഖബറിടത്തില്‍ പകലുകളിലും രാവുകളിലും മുഴങ്ങികേട്ടിരുന്ന ഖവാലികളുടെയും സൂഫീഗീതങ്ങളുടെയും മാന്ത്രികലോകത്ത് മയങ്ങി കിടന്നപ്പോഴാണ് 'ഐഎസ്ബിടി.. ഐഎസ്ബിടി..' എന്ന് വിദൂരതയില്‍ നിന്നു അടുത്തേക്ക് വരുന്ന ഒരു ശബ്ദത്തില്‍, സ്വപ്നം പാതിമുറിഞ്ഞ് സ്ഥലകാല വിഭ്രമത്തോടെ ഭൂമിയിലേക്ക് വീണുപോയത്. പതിയെ സ്ഥലകാല ബോധം തെളിഞ്ഞു വന്നുതുടങ്ങിയപ്പോള്‍ മനസ്സിലേക്ക് വന്നത്, എവിടെയാണ്? എത്രനേരമായി ഇങ്ങനെ? എന്നൊക്കെയാണ്.


Related Articles