അഷ്റഫ് കാളത്തോട്

1958-ല്‍ തൃശൂര്‍ ജില്ലയിലെ പുരാതന വ്യാപാര കുടുംബത്തില്‍ ജനനം. കവി, സാഹിത്യകാരന്‍, പ്രഭാഷകന്‍, നടന്‍, നര്‍ത്തകന്‍, നാടക - ചലച്ചിത്ര സംവിധായകന്‍, ഗാന രചയിതാവ്, സംഗീത സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭ. വിദ്യാഭ്യാസാനന്തരം 1979 മുതല്‍ പ്രവാസി മലയാളിയാണ്. ഇപ്പോള്‍ ഹൈ സ്റ്റോറി ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയി കുവൈറ്റില്‍ തുടരുന്നു. പ്രശസ്ത നാടക കമ്പനി ആയിരുന്ന കലാനിലയത്തിലും മറ്റു പല നാടക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്, നിരവധി നാടകങ്ങള്‍ രചിക്കുകയും, സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍മാനിച്ച് 2017 ല്‍ കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചു. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും കഥകളും, കവിതകളും, ലേഖനങ്ങളും വിവര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും ഭാഷയിലും എഴുതാറുണ്ട്. അറിയപ്പെടുന്ന ബ്ലോഗറും, പൊതു പ്രഭാഷണരംഗത്തും, സാംസ്‌കാരിക വേദികളിലും ചാനല്‍ ചര്‍ച്ചകളിലും സജീവമാണ്.